സ്ഥാപക ദിനാഘോഷത്തിന്റെ നിറവിൽ സൗദി അറേബ്യ; വൻ ഓഫറുകളുമായി കമ്പനികൾ

Update: 2023-02-22 11:45 GMT

സൗദിയിലെങ്ങും സ്ഥാപക ദിനാഘോഷത്തിന്റെ ആവേശം അലയടിക്കുന്ന ദിനരാത്രങ്ങളാണ് ഇനിയുള്ള ഒരാഴ്ചക്കാലം. രാജ്യത്തിന്റെ അഭിമാനകരമായ പൈതൃകവും സംസ്‌കാരവും ചരിത്രവും പുതുതലമുറകളിലേക്ക് കൈമാറ്റം ചെയ്യാൻ ലക്ഷ്യമിട്ട് നടത്തുന്ന ആഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾക്കാണ് സൗദി എന്റർടൈൻമെന്റ് അതോറിറ്റി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

സ്വദേശികൾക്കൊപ്പം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസി സമൂഹവും വിവിധ ആഘോഷ പരിപാടികളുമായി സജീവമാണ്. കഴിഞ്ഞ വർഷമാണ് സൗദി ആദ്യമായി സ്ഥാപക ദിനം ആഘോഷിച്ചു തുടങ്ങിയത്. സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയ ദിനം പോലെ തന്നെ സൗദിയിൽ ആഘോഷ ദിനമാവുകയാണ് സ്ഥാപക ദിനവും.

Similar News