കിംഗ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈൻ - സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കുന്നവർക്കായി ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചു

Update: 2023-05-08 06:15 GMT

കിംഗ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരികെയും യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചു. കിംഗ് ഫഹദ് കോസ്വേ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ഈ സംവിധാനം പ്രവർത്തനമാരംഭിച്ചതോടെ കിംഗ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈൻ - സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കുന്നവർ ടോൾ നൽകുന്നതിനായി വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കാവുന്നതാണ്. ഇ-ഗേറ്റ് സംവിധാനം നിലവിൽ വന്നതോടെ ടോൾ പിരിക്കുന്ന നടപടികൾ പൂർണ്ണമായും ഡിജിറ്റൽ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്.

യാത്രികർക്ക് ഇതിനായി കിംഗ് ഫഹദ് കോസ്വേ അതോറിറ്റി പുറത്തിറക്കിയിട്ടുള്ള 'Jesr' ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. ഈ ആപ്പിലൂടെ ടോൾ നൽകുന്ന വാഹനങ്ങൾക്ക് കിംഗ് ഫഹദ് കോസ്വേയിലെ ഇ-ഗേറ്ററിലൂടെ സുഗമമായി യാത്ര ചെയ്യാവുന്നതാണ്.

Tags:    

Similar News