സൗദിയിൽ വ്യാജ വിസ സേവനങ്ങൾ നൽകുന്ന വെബ്‌സൈറ്റുകളെക്കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

Update: 2023-04-26 07:25 GMT

യാത്രികർക്ക് വ്യാജ വിസ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് തട്ടിപ്പ് നടത്തുന്ന ഏതാനം വെബ്‌സൈറ്റുകളെക്കുറിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ഇ-വിസ സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് പ്രവർത്തിക്കുന്ന ഏതാനം വ്യാജ വെബ്‌സൈറ്റുകളുടെ വിലാസങ്ങൾ എംബസി ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ ഇ-വിസ സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് പ്രവർത്തിക്കുന്ന മേൽപ്പറഞ്ഞ വ്യാജ വെബ്‌സൈറ്റുകൾ ഔദ്യോഗിക സേവനങ്ങൾ നൽകുന്നവയല്ലെന്നും, അതിനാൽ ജാഗ്രത പുലർത്താനും എംബസി അറിയിച്ചിട്ടുണ്ട്. ഇ-വിസ സേവനങ്ങൾ നൽകുന്ന ഔദ്യോഗിക വെബ്‌സൈറ്റ് https://indianvisaonline.gov.in/ എന്ന വിലാസത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും, ഇത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് പ്രവർത്തിക്കുന്ന മറ്റു വെബ്‌സൈറ്റുകളിലൂടെ വിസ/ ഇ-വിസ അപേക്ഷകൾ നൽകരുതെന്നും എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Tags:    

Similar News