തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് സൗദിയിലെ ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. സാധ്യമാകുന്നത്ര ഉംറ നിർവഹിക്കാൻ അനുവാദമുണ്ട്. സന്ദർശന, ടൂറിസ്റ്റ്, തൊഴിൽ വീസയിൽ സൗദിയിൽ ഉള്ളവർക്കും ഉംറ നിർവഹിക്കാം.
ഉംറ വീസയിൽ എത്തിയ ആൾക്ക് സൗദിയിലെ മറ്റു നഗരങ്ങൾ സന്ദർശിക്കാനും താമസിക്കാനും അനുമതിയുണ്ട്. കേരളത്തിൽനിന്ന് ഉൾപ്പെടെ എത്തുന്ന വിദേശ തീർഥാടകർക്ക് ഏജൻസികൾ തന്നെ രണ്ടോ മൂന്നോ ഉംറ ചെയ്യാൻ അവസരമൊരുക്കും.
പോരാത്തവർക്ക് സ്വന്തം നിലയിൽ ഉംറ ചെയ്യാവുന്നതാണെന്നും ഏജൻസികൾ അറിയിച്ചു. ഇതിനു ആവശ്യമായ മാർഗനിർദേശവും ഇവർ നൽകും.