പ്രവാസികൾ ഇഖാമയുടെ പ്രിന്റ് ചെയ്ത കാർഡ് കൈവശം വെക്കൽ നിർബന്ധമില്ലെന്ന് സൗദി; ഡിജിറ്റൽ ഇഖാമ ഉപയോഗിക്കാം
ഇനി മുതൽ സൗദിയിലുള്ള പ്രവാസികൾക്ക് ഇഖാമ പ്രിന്റ് ചെയ്ത കാർഡ് കൈവശം വെക്കുന്നത് നിർബന്ധമില്ല. ഡിജിറ്റൽ ഇഖാമ സ്മാർട്ട് ഫോണിൽ ലഭ്യമാകുന്ന രീതിയിൽ കൈവശം വെച്ചാൽ മതിയാകുമെന്ന് ജവാസാത്ത് വ്യക്തമാക്കി. ഇഖാമ പുതുക്കാൻ മൂന്ന് ദിവസത്തിൽ കൂടുതൽ വൈകിപ്പിച്ചാൽ പിഴ ചുമത്തുമെന്ന് പാസ്‌പോർട്ട് വിഭാഗം അറിയിച്ചു.
വിദേശികൾ അവരുടെ ഇഖാമ പുതുക്കിയാൽ കാർഡ് രൂപത്തിലുളള ഇഖാമ കൈവശം വെക്കേണ്ടതില്ല. ഫോണിൽ ഡിജിറ്റൽ ഇഖാമ സൂക്ഷിച്ചാൽ മതിയാകും. സുരക്ഷാ ഉദ്യോഗസ്ഥരോ മറ്റോ പരിശോധനക്ക് വേണ്ടി ഇഖാമ കാണിച്ചാൽ ഈ കോപ്പി കാണിച്ചാൽ മതിയാകും. ഇഖാമ പുതുക്കിയ ശേഷം പുതിയ പ്രിന്റ് എടുക്കാനായി ജവാസാത്ത് ഓഫീസിൽ ഇനി പ്രവാസികൾ എത്തേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.