സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി ഗ്രീക്ക് പ്രധാനമന്ത്രി

Update: 2025-01-15 09:36 GMT

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഗ്രീ​ക്ക് പ്ര​ധാ​ന​മ​ന്ത്രി കി​രി​യാ​ക്കോ​സ് മി​ത്സോ​താ​കി​സ് സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. അ​ൽ​ഉ​ല​യി​ലെ ശൈ​ത്യ​കാ​ല ക്യാ​മ്പി​ൽ വെ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​​ന്റെ വ​ശ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്തു. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും താ​ൽ​പ​ര്യ​മു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​നാ​യി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റി. തി​ങ്ക​ളാ​ഴ്ച​യാ​ണ്​ ഗ്രീ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി അ​ൽ​ഉ​ല​യി​ലെ​ത്തി​യ​ത്. അ​ൽ​ഉ​ല അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ സ​ൽ​മാ​ൻ ബി​ൻ സു​ൽ​ത്താ​ൻ, സൗ​ദി വാ​ണി​ജ്യ മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ൻ അ​ൽ ഖ​സ​ബി എ​ന്നി​വ​ർ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു.

Tags:    

Similar News