പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

Update: 2023-02-25 12:53 GMT

എറണാകുളം സ്വദേശി സൗദിയിലെ ജിസാനിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അദ്ദേഹം മരിച്ചത്. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ പാലത്തുരുത് സ്വദേശി അബ്ദുറഹ്മാന്റേയും സുഹറയുടെയും മകൻ മുഹമ്മദ് റാഫി നജാർക്കൽ ആണ് മരിച്ചത്.

56 വയസായിരുന്നു. ബൈഷ് ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കി ജിസാൻ ഈദാബിയിൽ തന്നെ ഖബറടക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മരുമകൻ നിസാറും ഈദാബി ഏരിയ കെഎംസിസി കമ്മിറ്റി അംഗങ്ങളും നിയമ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Similar News