ഹജ്ജ് ബുക്കിംഗ് നടപടികൾ പൂർത്തിയായ ശേഷവും കൂടെ അപേക്ഷിച്ചവരെ ഒഴിവാക്കാം
ഹജ്ജ് തീർഥാടനത്തിനുള്ള ബുക്കിംഗിന്റെ ഭാഗമായി തെരഞ്ഞെടുത്ത പാക്കേജ് പ്രകാരമുള്ള ഇൻവോയ്‌സ് ഇഷ്യൂ ചെയ്ത ശേഷം പ്രധാന അപേക്ഷകന് കൂടെ ബുക്ക് ചെയ്തിട്ടുള്ള ആശ്രിതരിൽ ഒരാളെ ബുക്കിംഗിൽ നിന്ന് നീക്കം ചെയ്യാൻ അവസരമുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇങ്ങനെ ബുക്കിംഗ് കാൻസൽ ചെയ്ത ആശ്രിതനു പകരം മറ്റൊരാളെ പുതുതായി ചേർക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.