50 ഇടങ്ങളിൽ ഇലക്ട്രിക് കാർ അൾട്രാ ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കുന്നു

Update: 2024-03-24 10:34 GMT

ഇ​ല​ക്‌​ട്രി​ക് കാ​ർ വ്യ​വ​സാ​യ​ത്തി​ലെ പു​രോ​ഗ​തി​ക്കൊ​പ്പം നി​ൽ​ക്കാ​ൻ സാ​സ്​​കോ 50ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ അ​ൾ​ട്രാ ഫാ​സ്​​റ്റ്​ ചാ​ർ​ജ​റു​ക​ൾ സ്ഥാ​പി​ക്കു​ന്നു. 20 മി​നി​റ്റി​നു​ള്ളി​ൽ കാ​റു​ക​ൾ​ക്ക് ഊ​ർ​ജം ന​ൽ​കാ​ൻ ക​ഴി​യു​ന്ന​താ​ണി​വ. ആ​ദ്യ ചാ​ർ​ജി​ങ്​ കേ​ന്ദ്രം റി​യാ​ദി​ലെ എ​യ​ർ​പോ​ർ​ട്ട് സ്റ്റേ​ഷ​ന് മു​ന്നി​ൽ പൂ​ർ​ത്തി​യാ​യി. സൗ​ദി​യി​ൽ അ​ൾ​ട്രാ ഫാ​സ്​​റ്റ്​ ഇ​ല​ക്ട്രി​ക് ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ ശൃം​ഖ​ല ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യ​താ​യി സാ​സ്കോ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​ലും ഇ​ല​ക്ട്രി​ക് വാ​ഹ​ന വ്യ​വ​സാ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന ദ്രു​ത​ഗ​തി​യി​ലു​ള്ള വി​ക​സ​ന​ത്തി​നൊ​പ്പം മു​ന്നേ​റു​ന്ന​തി​ലും സാ​സ്​​കോ ന​ട​ത്തു​ന്ന മു​ൻ​നി​ര പ​ങ്കി​ന്റെ തു​ട​ർ​ച്ച​യാ​ണി​ത്.

50ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ​ക്കാ​യി സേ​വ​നം ന​ൽ​കും. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ളി​ലാ​ണ്​ ഇ​വ സ്ഥാ​പി​ക്കു​ക. ഉ​യ​ർ​ന്ന സ്പെ​സി​ഫി​ക്കേ​ഷ​നു​ക​ളു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി സീ​മെ​ൻ​സു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. കി​ങ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് റോ​ഡി​ലെ റി​യാ​ദി​ലെ എ​യ​ർ​പോ​ർ​ട്ട് സ്റ്റേ​ഷ​ന് മു​ന്നി​ൽ സാ​സ്കോ​യു​ടെ ആ​ദ്യ ചാ​ർ​ജി​ങ്​ ഉ​പ​ക​ര​ണം സ്ഥാ​പി​ച്ച​താ​യും സാ​സ്​​കോ പ​റ​ഞ്ഞു.

Tags:    

Similar News