സൗ​ദി ​അ​റേ​ബ്യ​യിൽ 5.6 കോടി വർഷം പഴക്കമുള്ള സമുദ്രജീവികളുടെ ഫോസിൽ കണ്ടെത്തി

Update: 2024-12-11 11:58 GMT

സൗ​ദി ​അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ​നി​ന്ന്​ 5.6 കോ​ടി വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ​മു​ദ്ര​ജീ​വി​ക​ളു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ണ്ടെ​ത്തി. ആ​ദ്യ ഇ​യോ​സീ​ൻ കാ​ല​ഘ​ട്ട​ത്തി​ലെ സ​മു​ദ്ര​ജീ​വി​ക​ളു​ടെ ഫോ​സി​ലു​ക​ളാ​ണ്​​ ഇ​വ​യെ​ന്ന്​ സൗ​ദി ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ പ​റ​ഞ്ഞു. ചു​ണ്ണാ​മ്പു​ക​ല്ലു​ക​ളു​ടെ പാ​ളി​ക​ളി​ലാ​ണ്​ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

അ​സ്ഥി​മ​ത്സ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഈ ​ഫോ​സി​ലു​ക​ൾ ഭൂ​മി​ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ല​ഗ​ണ​ന​യു​ടെ കാ​ര്യ​ത്തി​ൽ ക​ണ്ടെ​ത്തു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ശേ​ഷി​പ്പു​ക​ളാ​ണ്​. പു​രാ​ത​ന ഭൂ​മി​ശാ​സ്ത്ര​പ​ര​വും പാ​രി​സ്ഥി​തി​ക​വു​മാ​യ വീ​ക്ഷ​ണ​കോ​ണി​ൽ നി​ന്ന് ആ​ദ്യ​കാ​ല ഇ​യോ​സീ​ൻ കാ​ല​ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി​യെ മ​ന​സ്സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ്രാ​ധാ​ന്യ​മു​ള്ള, വം​ശ​നാ​ശം സം​ഭ​വി​ച്ച ക്യാ​റ്റ്ഫി​ഷു​ക​ളു​ടെ (സി​ലൈ​റ്റു​ക​ൾ) ഫോ​സി​ലു​ക​ളാ​ണ്​ ഇ​വ​യെ​ന്ന്​ ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ വ്യ​ക്ത​മാ​ക്കി.

Tags:    

Similar News