ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി സൗ​ദിയിൽ ; സൗ​ദി കീരിടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

Update: 2024-12-11 11:56 GMT

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്​​റ്റാ​ർ​മ​ർ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ റി​യാ​ദി​ലെ അ​ൽ യ​മാ​മ കൊ​ട്ടാ​ര​ത്തി​ൽ കി​രീ​ടാ​വ​കാ​ശി ഊ​ഷ്​​മ​ള സ്വീ​ക​ര​ണം ന​ൽ​കി. ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക്​​ ശേ​ഷം ഇ​രു​വ​രും വി​ശ​ദ​മാ​യ കൂ​ടി​ക്കാ​ഴ്ച​യാ​ണ്​ ന​ട​ത്തി​യ​ത്. സൗ​ദി അ​റേ​ബ്യ​യും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ന്‍റെ വ​ശ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സം​യു​ക്ത ഏ​കോ​പ​ന ശ്ര​മ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ അ​വ​ലോ​ക​നം ചെ​യ്തു.

പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, പൊ​തു​താ​ൽ​പ്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ, അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ, ഇ​രു രാ​ജ്യ​ങ്ങ​ളി​ലും ല​ഭ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ പൊ​തു താ​ൽ​പ്പ​ര്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന രീ​തി​യി​ൽ നി​ക്ഷേ​പി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്​​തു. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി റി​യാ​ദി​ലെ​ത്തി​യ​ത്.

Tags:    

Similar News