അറബ് മന്ത്രിതല സമിതിയുടെ യോഗം ചേർന്നു ; സിറിയയിൽ സമഗ്ര രാഷ്ട്രീയ പ്രക്രിയയ്ക്ക് അറബ് പിന്തുണ

Update: 2024-12-16 11:29 GMT

സി​റി​യ​യി​ൽ സ​മ​ഗ്ര രാ​ഷ്ട്രീ​യ പ്ര​ക്രി​യ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​റ​ബ് ലോ​ക​ത്തി​​ന്റെ പി​ന്തു​ണ. സി​റി​യ​ൻ വി​ഷ​യ​ത്തി​ൽ അ​റ​ബ് ലീ​ഗി​ന്റെ തീ​രു​മാ​ന​പ്ര​കാ​രം രൂ​പ​വ​ത്​​ക​രി​ച്ച അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ൾ ഉ​ൾ​പ്പെ​ട്ട സ​മി​തി​യു​ടെ യോ​ഗ​മാ​ണ്​​ സ​മാ​ധാ​ന​പ​ര​മാ​യ സി​റി​യ​ൻ രാ​ഷ്ട്രീ​യ പ​രി​വ​ർ​ത്ത​ന പ്ര​ക്രി​യ​ക്കു​ള്ള പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. സി​റി​യ​ൻ ജ​ന​ത​ക്കൊ​പ്പം നി​ൽ​ക്കാ​നും ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ അ​വ​ർ​ക്ക് എ​ല്ലാ സ​ഹാ​യ​വും പി​ന്തു​ണ​യും ന​ൽ​കാ​നും ജ​ന​ഹി​ത​ത്തെ​യും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ​യും മാ​നി​ക്കാ​നും ജോ​ർ​ഡ​നി​ലെ അ​ഖ​ബ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ അ​ന്തി​മ പ്ര​സ്താ​വ​ന​യി​ൽ ആ​ഹ്വാ​നം ചെ​യ്തു.

സ്ത്രീ​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ, സി​വി​ൽ സ​മൂ​ഹം എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​ല്ലാ സി​റി​യ​ൻ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക ശ​ക്തി​ക​ൾ​ക്കും രാ​ഷ്ട്രീ​​യ പ്ര​ക്രി​യ​യി​ൽ ന്യാ​യ​മാ​യ പ്ര​തി​നി​ധാ​നം ഉ​ണ്ടാ​ക​ണം. 2254ആം ന​മ്പ​ർ യു.​എ​ൻ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ പ്ര​മേ​യ​ത്തി​ന്റെ ത​ത്ത്വ​ങ്ങ​ൾ, ല​ക്ഷ്യ​ങ്ങ​ൾ, സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക്​ അ​നു​സൃ​ത​മാ​യി യു.​എ​ന്നും അ​റ​ബ് ലീ​ഗും അ​തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നും അ​ന്തി​മ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സി​റി​യ​ൻ സ​മ​വാ​യ​ത്തോ​ടു കൂ​ടി​യ ഒ​രു പ​രി​വ​ർ​ത്ത​ന പ്ര​കി​യ ഗ​വേ​ണി​ങ്​ ബോ​ഡി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​​ന്റെ പ്രാ​ധാ​ന്യം സ​മി​തി ഊ​ന്നി​പ്പ​റ​ഞ്ഞു. പ​രി​വ​ർ​ത്ത​ന ഘ​ട്ട​ത്തി​ൽ​നി​ന്ന് ഒ​രു പു​തി​യ രാ​ഷ്ട്രീ​യ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​ന്​ പ്ര​മേ​യം വ്യ​ക്ത​മാ​ക്കി​യ ഘ​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ആ​രം​ഭി​ക്ക​ണം. യു.​എ​ൻ മേ​ൽ​നോ​ട്ട​ത്തി​ൽ സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൂ​ടെ സി​റി​യ​ക്കാ​ർ അം​ഗീ​ക​രി​ച്ച ഒ​രു പു​തി​യ ഭ​ര​ണ​ഘ​ട​ന​യെ അ​ടി​സ്ഥാ​ന​മാ​ക്കി, പ്ര​മേ​യം അം​ഗീ​ക​രി​ച്ച സം​വി​ധാ​ന​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി നി​ർ​ദി​ഷ്ട സ​മ​യ​ത്തി​നു​ള്ളി​ൽ സി​റി​യ​ൻ ജ​ന​ത​യു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റ​ണം.

സി​റി​യ​യി​ലെ യു.​എ​ൻ പ്ര​തി​നി​ധി​യു​ടെ പ​ങ്കി​നെ പി​ന്തു​ണ​ക്കാ​ൻ സ​മി​തി ആ​ഹ്വാ​നം ചെ​യ്തു. അ​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​ക​ണ​മെ​ന്ന് യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. സി​റി​യ​യി​ലെ പ​രി​വ​ർ​ത്ത​ന പ്ര​ക്രി​യ​യെ പി​ന്തു​ണ​ക്കാ​നും സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​തി​നും പ്ര​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ പ്ര​ക്രി​യ കൈ​വ​രി​ക്കാ​ൻ ആ ​ജ​ന​ത​യെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ ഒ​രു യു.​എ​ൻ ദൗ​ത്യം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും പ്ര​സ്​​താ​വ​ന ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

Similar News