സൗദിയിൽ 39 ലക്ഷം ലഹരിഗുളികകൾ പിടികൂടി

Update: 2022-10-21 10:33 GMT


 റിയാദ് : സൗദി അറേബ്യയില്‍ ലഹരി 39 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി. സൗദിയിലെ ലഹരി വിരുദ്ധ വിഭാഗമാണ് ലഹരിഗുളികകൾ പിടിച്ചെടുത്തത്. കുരുമുളക് കൊണ്ടുവന്ന ഷിപ്പ്മെന്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകളെന്ന് അധികൃതര്‍ അറിയിച്ചു.

സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച് ഏജന്‍സി നടത്തിയ ഓപ്പറേഷനിലാണ് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടിയതെന്ന് സൗദിയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജൈദി പറഞ്ഞു. ഷിപ്പെമെന്റ് സ്വീകരിക്കാനെത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഒരു വിദേശി, വിസിറ്റ് വിസയിലെത്തിയ രണ്ട് സിറയക്കാര്‍, ഒരു ഈജിപ്ഷ്യന്‍, ഒരു സ്വദേശി എന്നിവരാണ് പിടിയിലായത്.

ഇവര്‍ക്കെതിരായ പ്രാഥമിക നിയമ നടപടികള്‍ സ്വീകരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ കുറച്ച് മാസങ്ങളായി സൗദി അറേബ്യയില്‍ നിരവധി ലഹരിമരുന്ന് കടത്ത് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ 2.25 മില്യന്‍ ആംഫെറ്റാമൈന്‍ ഗുളികകളാണ് ജിദ്ദയിലെ റെഡ് സീ പോര്‍ട്ടില്‍ പിടിച്ചെടുത്തത്.

Similar News