സൗദിയിൽ മക്കയിലേക്ക് പോവുകയായിരുന്ന ബസ്സ് അപകടത്തിൽപെട്ട് 38 പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയില്‍ തായിഫ് അല്‍ സെയില്‍ റോഡിൽ ബസപകടത്തില്‍ 38 പേര്‍ക്ക് പരിക്ക്. മക്കയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. 50 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞ ഉടന്‍ എട്ട് ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിരുന്നു. റെഡ് ക്രസന്റ് തായിഫ് ഹെല്‍ത്തുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ 38 പേരില്‍ 27 പേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബസ് തലകീഴായി മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.