സൗദിയിൽ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Update: 2022-10-03 06:26 GMT
സൗദിയിൽ മരണപ്പെട്ട പ്രവാസിയുടെ  മൃതദേഹം നാട്ടിൽ എത്തിച്ചു


റിയാദ്: കഴിഞ്ഞ ദിവസം റോദയിലെ താമസ സ്ഥലത്ത് മരണമടഞ്ഞ ആലപ്പുഴ പുറക്കാട് സ്വദേശി വടക്കേ തട്ടത്തുപറമ്പില്‍ ബിജു വിശ്വനാഥന്റെ മൃതദേഹം നാട്ടിലെത്തിച്ചു. 47 വയസ്സായിരുന്നു. റൗദയിലെ ടോപ്പ് ഓഫ് വേള്‍ഡ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു.6 മാസങ്ങൾക് മുൻപ് സൗദിയിൽ ജോലിയിൽ പ്രവേശിച്ച ശേഷം കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി. ഇന്ത്യന്‍ എംബസ്സിയുടെയും സ്‌പോണ്‍സറുടെയും സഹകരണത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

Similar News