ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് 'സൂപ്പർ ഗ്ലോബ് സൗദി അറേബ്യ-2022' ആരംഭിച്ചു

Update: 2022-10-21 06:01 GMT


റിയാദ് : ഹാൻഡ്ബാൾ കായിക വിനോദത്തിന് ഏറെ ജനപ്രീതി നേടിയ സൗദി അറേബ്യയിൽ ലോക ക്ലബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് 'സൂപ്പർ ഗ്ലോബ് സൗദി അറേബ്യ-2022' ആരംഭിച്ചു.2019 ദമ്മാമിൽ നടന്ന 13-ാം പതിപ്പിന് ശേഷം ഇത് മൂന്നാം തവണയാണ് സൗദി അറേബ്യ ലോക ക്ലബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. രണ്ടാംപതിപ്പ് 2021 ൽ ജിദ്ദയിലാണ് നടന്നത്. ചാമ്പ്യൻഷിപ്പിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുന്ന മത്സരം കൂടിയാണിത്. ഒക്ടോബർ 23 വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ 12 ക്ലബുകളാണ് പങ്കെടുക്കുന്നത്. 6,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഹാളിലെ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി പറഞ്ഞു.

Similar News