സൗദി അറേബ്യയിൽ ന്യൂമോണിയ ബാധിച്ച് മലയാളി മരിച്ചു

Update: 2022-11-25 08:22 GMT

  

ദ​മ്മാം : മ​ല​യാ​ളി യു​വാ​വ് സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മ്മാ​മി​ല്‍ ന്യൂ​മോ​ണി​യ ബാ​ധി​ച്ച് മ​രി​ച്ചു. കോ​ഴി​ക്കോ​ട് പൂ​നൂ​ര്‍ ഉ​ണ്ണി​ക്കു​ളം കോ​ളി​ക്ക​ല്‍ തോ​ട്ട​ത്തി​ല്‍ മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ ബാ​സി​ത്ത് ആ​ണ് മ​രി​ച്ച​ത്. 26 വയസ്സായിരുന്നു. ബു​റൈ​ദ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​ന്ന മു​സ്താ​ഫ് സ​മൂ​സ ക​മ്പ​നി​യി​ല്‍ സെ​യി​ൽ​സ്മാ​നാ​യ യു​വാ​വ് ദ​മ്മാ​മി​ല്‍ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി എ​ത്തി​യ​താ​യി​രു​ന്നു. മൂ​ന്നു ദി​വ​സം മു​മ്പ് ഇ​വി​ടെ എ​ത്തി​യ ബാ​സി​ത്തി​നെ ക​ടു​ത്ത പ​നി​യെ തു​ട​ര്‍ന്ന് ദ​മ്മാം മെ​ഡി​ക്ക​ല്‍ കോം​പ്ല​ക്‌​സ് തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും പ​രി​ശോ​ധ​ന​യി​ല്‍ ന്യു​മോ​ണി​യ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​ദ​ഗ്ധ ചി​കി​ത്സ ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ ആ​യി​രു​ന്നു മ​ര​ണം. മു​മ്പ് കു​വൈ​ത്തി​ല്‍ പ്ര​വാ​സി​യാ​യി​രു​ന്നു. ഒ​രു വ​ര്‍ഷം മു​മ്പാ​ണ് സൗ​ദി​യി​ലെ​ത്തി​യ​ത്. റി​യാ​ദി​ലു​ള്ള പി​താ​വ് ബ​ഷീ​ര്‍ വി​വ​ര​മ​റി​ഞ്ഞ് ദ​മ്മാ​മി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. മാ​താ​വ്: റം​ല, സ​ഹോ​ദ​രി​മാ​ര്‍: റ​ബീ​യ​ത്ത്, റം​സീ​ന

Similar News