സൗദി അറേബ്യയില്‍ യാത്രാ മധ്യേ വാഹനം മറിഞ്ഞ് മൂന്നു മരണം

Update: 2022-11-25 07:00 GMT

റിയാദ് : സൗദി അറേബ്യയില്‍ യാത്രാ മധ്യേ വാഹനം മറിഞ്ഞ് മൂന്നു മരണം. ബുധനാഴ്ച മദീനയിയുലുണ്ടായ അപകടത്തിൽ ജോര്‍ദാന്‍ സ്വദേശിയും ഇദ്ദേഹത്തിന്റെ മാതാവും ഭാര്യയുമാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമമായ ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

മദീനയിലേക്കുള്ള യാത്രാമധ്യേ ഇവര്‍ സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു. ജോര്‍ദാനില്‍ നിന്ന് ഉംറ നിര്‍വ്വഹിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടതാണ് കുടുംബം. അപകട വിവരം അറിഞ്ഞ സൗദി രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നെങ്കിലും മൂന്നു പേരും മരണപ്പെട്ടിരുന്നതായി റിയാദിലെ ജോര്‍ദാന്‍ എംബസി പ്രതിനിധി ഹൈതാം ഖത്താബ് പറഞ്ഞു.

Similar News