ഒരു മാസത്തിനുള്ളിൽ മൂന്നു മില്യൺ സന്ദർശകരുമായി റിയാദ് സീസണ്‍

Update: 2022-11-19 09:05 GMT


റിയാദ് : റിയാദ് സീസണ്‍ 2022-ന്റെ ആദ്യ മാസം പിന്നിടുമ്പോൾ കാഴ്ചക്കാർ മൂന്ന് മില്യൺ പിന്നിടുന്നു. മുപ്പത് ലക്ഷത്തിൽ അധികം സന്ദര്‍ശകരെത്തിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു.

ബിയോണ്ട് ഇമാജിനേഷന്‍' എന്ന പ്രമേയത്തില്‍ ആരംഭിച്ച സീസണിന്റെ മൂന്നാം പതിപ്പ്, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത് . സന്ദര്‍ശകര്‍ സീസണിലെ മിന്നുന്ന പ്രദര്‍ശനങ്ങളും പ്രകടനങ്ങളും ആവേശകരവും വൈവിധ്യവുമാര്‍ന്ന വിനോദ പരിപാടികളും ആസ്വദിച്ചു. ലോകം സന്ദര്‍ശകരുടെ അരികിലെത്തിച്ച അനുഭവമായിരുന്നു സീസണിലെ ഓരോ കാഴ്ചയും.

ഗെയിമുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, പാര്‍ട്ടികള്‍, നാടകങ്ങള്‍ തുടങ്ങി വിനോദത്തിന്റെ വിവിധ മേഖലകളിലെ നിരവധി അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ എന്നിവയ്ക്ക് പുറമെ വിവിധതരം മറ്റ് വിരോദ കാഴ്ചകളും സീസണില്‍ ഒരുക്കിയിട്ടുണ്ട്.സസ്പെന്‍സിന്റെയും ആധുനികതയുടെയും സവിശേഷമായ സംഗമങ്ങള്‍ പ്രധാനം ചെയ്യുന്നതാണ് റിയാദ് സീസണിന്റെ സവിശേഷത. വിനോദ മേഖലയിലെ വ്യവസായത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനും ഏറ്റവും പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നായി രാജ്യതലസ്ഥാനം മാറ്റുന്നതിനും റിയാദ് സീസന്‍ സംഭാവന അര്‍പ്പിക്കും.

Similar News