ഉംറ തീർത്ഥാടനത്തിനായി പുറപ്പെട്ട കായംകുളം സ്വദേശി വിമാനത്തിൽ മരിച്ച നിലയിൽ

Update: 2022-09-28 14:05 GMT


സൗദി : ഉംറ തീർത്ഥാടനത്തിനായി പുറപ്പെട്ട കായംകുളം സ്വദേശി വിമാനത്തിൽ മരിചു. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് കൊച്ചിയിൽ നിന്നും കുവൈത്ത് വഴി ഉംറക്കെത്തിയ അഹമ്മദ് കോയ ജിദ്ധയിലേക്കുള്ള യാത്രയിൽ വിമാനത്തിനകത്ത് വച്ച് മരണപ്പെടുകയായിരുന്നു. കായംകുളം പുല്ലുകുളങ്ങര സ്വദേശിയാണ്. മരണവിവരം അറിഞ്ഞതിനെത്തുടർന്ന് മകൻ ദുബായിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മയ്യിത് മക്കയിൽ ഖ ബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.പിതാവ്: കാസിം കുഞ്ഞ്, മാതാവ്: ഫാത്തിമ, ഭാര്യ: സീനത്ത് ബീവി, മക്കൾ:ഇനാസ്, ജാസിം, ഹസീന,മലയാളത്തിൽ ഒന്നിലേറെ കവിതാസമാഹാരങ്ങളും മരിച്ച വ്യക്തി രചിച്ചിട്ടുണ്ട്.

Similar News