ജിദ്ദ : വിദ്യാർഥികൾക്കും ഗവേഷകർക്കും വിദഗ്ധർക്കും അക്കാദമിക് പഠനത്തിനും ഗവേഷണ സന്ദർശനത്തിനും പ്രയോജനമാകുന്ന ദീർഘ, ഹ്രസ്വകാല വിദ്യാഭ്യാസ വീസകൾ അനുവദിക്കാൻ സൗദി മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ പ്രതിവാര സമ്മേളനമാണ് ഈ തീരുമാനമെടുത്തത്.
പുതിയ ദീർഘകാല വീസവിദ്യാർഥികൾ, ഗവേഷകർ, വിസിറ്റിങ് ട്രെയിനികൾ എന്നിവർക്ക് ഭാഷാ പഠനം, പരിശീലനം, ഹ്രസ്വ പ്രോഗ്രാമുകളിലെ പങ്കാളിത്തം, വിദ്യാർഥി എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവയ്ക്കായി ഹ്രസ്വകാല വീസ ഉപയോഗിക്കാം
സമ്മേളനത്തിന്റെ തുടക്കത്തിൽ, സൗദി അറേബ്യയും സൗഹൃദ രാജ്യങ്ങളിലെ നേതാക്കളും അവരുടെ പ്രതിനിധികളും തമ്മിൽ നടന്ന സമീപകാല ചർച്ചകളിൽ രാജ്യാന്തര രംഗത്തെ നിലവിലെ സംഭവവികാസങ്ങൾ വിഷയമായിരുന്നു. ഇതേക്കുറിച്ചു മന്ത്രിസഭയെ വിശദീകരിച്ചു.