മലപ്പുറം സ്വദേശി സൗദിയിൽ അന്തരിച്ചു

Update: 2022-09-17 10:46 GMT

നെഞ്ചുവേദനയെ തുടര്‍ന്ന്മലപ്പുറം സ്വദേശി സൗദിയിൽ അന്തരിച്ചു . അരീക്കോട് വാലില്ലാപ്പുഴ കുട്ടൂളി സ്വദേശി മാത്തുത്തൊടി സൂപ്പി (55) യെ നെഞ്ചു വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സൗദി റിയാദില്‍ താമസിച്ചു വരുന്ന ഇയാൾ നെഞ്ചുവേദനയെ തുടര്‍ന്ന് ശുമൈസി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.ശേഷമാണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിന് റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഉമര്‍ അമാനത്ത്, സുഹൃത്തുക്കളായ ഫൈസല്‍, തോമസ് എന്നിവര്‍ രംഗത്തുണ്ട്.ഭാര്യ: ഫാത്തിമ. മക്കള്‍: ജസ്‌ന, അസ്ലി. 

Similar News