അഫ്ഗാൻ ജനതയെ പിൻതുണയ്ക്കും ; നിലപാട് ആവർത്തിച്ച് ഖത്തർ

Update: 2024-03-03 10:51 GMT

അ​ഫ്ഗാ​ന്റെ വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്ന് ഖ​ത്ത​ർ. ജ​നീ​വ​യി​ലെ ഖ​ത്ത​ർ ഡെ​പ്യൂ​ട്ടി സ്ഥി​രം പ്ര​തി​നി​ധി ജൗ​ഹ​റ ബി​ൻ​ത് അ​ബ്ദു​ൽ അ​സീ​സ് അ​ൽ സു​വൈ​ദി​യാ​ണ്​ അ​ഫ്​​ഗാ​ൻ വി​ഷ​യ​ത്തി​ലെ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്.

ദ​ശാ​ബ്ദ​ങ്ങ​ളാ​യി സം​ഘ​ർ​ഷ​ങ്ങ​ൾ, മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ, യു​ദ്ധ​ങ്ങ​ൾ, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ, ഭീ​ക​ര​വാ​ദം തു​ട​ങ്ങി​യ ദു​ഷ്‌​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി അ​ഫ്ഗാ​ൻ ജ​ന​ത പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ൽ സു​ദൈ​വി കൂ​ട്ടി​ച്ചേ​ർ​ത്തു. ദു​ഷ്‌​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ മ​റി​ക​ട​ക്കു​ന്ന​തി​നും അ​ഫ്ഗാ​ൻ ജ​ന​ത​ക്ക് മാ​നു​ഷി​ക സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ ശ്ര​മ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​ള്ള സൊ​ല്യൂ​ഷ​ൻ​സ് സ്ട്രാ​റ്റ​ജി ഫോ​ർ സ​പ്പോ​ർ​ട്ട് പ്ലാ​റ്റ്‌​ഫോ​മി​ന്റെ (എ​സ്.​എ​സ്.​എ.​ആ​ർ) കോ​ർ ഗ്രൂ​പ്പി​ന്റെ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​ത് ഖ​ത്ത​റാ​ണ്.

Tags:    

Similar News