ഒമാനിൽ ശഅ്ബാൻ ഒന്ന് ജനുവരി 31ന് എന്ന് എൻഡോവ്മെൻ്റ് ആൻ്റ് മതകാര്യ മന്ത്രാലയം
ഒമാനിൽ ശഅബാൻ ഒന്ന് ജനുവരി 31 വെള്ളിയാഴ്ച ആയിരിക്കുമെന്ന് എൻഡോവ്‌മെന്റ് ആൻഡ് മതകാര്യ മന്ത്രാലയം (മെറ) അറിയിച്ചു. റജബ് 29 ആയി വരുന്ന ജനുവരി 29ന് സുൽത്താനേറ്റിലെ ഒരു പ്രദേശത്തും ശഅബാൻ മാസപ്പിറവി ദൃശ്യമാകില്ലെന്ന ജ്യോതിശാസ്ത്ര സ്ഥിരീകരണങ്ങളെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകൾക്ക് വിരുദ്ധമായ റിപ്പോർട്ടുകൾ കമ്മിറ്റി അംഗീകരിക്കുന്നില്ല. ജനുവരി 29ന് ചന്ദ്രക്കല കാണുന്നത് അസാധ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.