ഒമാനിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ സ്പാനിഷ് കമ്പനിയുമായി കരാറിൽ ഒപ്പുവച്ചു
ഒമാൻ സുൽത്താനേറ്റിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിനായി നാഷനൽ ട്രാവൽ ഓപ്പറേറ്ററായ വിസിറ്റ് ഒമാനും സ്പാനിഷ് ട്രാവൽ ടെക് സ്റ്റാർട്ടപ്പായ പാസ്പോർട്ടറും കരാർ ഒപ്പുവെച്ചു. മാഡ്രിഡിൽ നടന്ന ഫിത്തൂർ 2025ലാണ് ഇതുമായി കരാർ ഒപ്പുവെച്ചത്. രാജ്യത്തെ ടൂറിസം സപ്ലൈ ചെയിനിന്റെ ഡിജിറ്റല്‍ വിതരണം വിപുലപ്പെടുത്താനുള്ള വിസിറ്റ് ഒമാന്റെ പദ്ധതിയുമായി യോജിക്കുന്നതാണ് ഫിതുര്‍ 2025.
യാത്രാനുഭവം പങ്കുവെക്കാന്‍ സാമൂഹിക കൂട്ടായ്മ ബന്ധിതമായ പ്ലാറ്റ്ഫോം പാസ്സ്പോര്ട്ടര് വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ഒമാന്റെ സൗന്ദര്യവും വൈവിധ്യവും ആഗോള അനുവാചകര്‍ക്ക് അനുഭവവേദ്യമാകുന്നു. പത്ത് ലക്ഷം ഫോളോവേഴ്സുള്ള പാസ്സ്പോര്ട്ടര്, യാത്രയിലുടനീളം ഉപയോക്താക്കളെ സഹായിക്കുന്നു. യാത്ര ആസൂത്രണം ചെയ്യുന്നത് മുതല്‍ അനുഭവം പങ്കുവെക്കുന്നതില്‍ വരെ ഈ സഹായമുണ്ട്. അതിനാല്‍ വിസിറ്റ് ഒമാന്‍ ലഭ്യമാകുന്ന മാതൃകായോഗ്യമായ പങ്കാളിയാണ് പാസ്പോര്ട്ടര്.