സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യക്ക് ആശംസ സന്ദേശമയച്ച് ഒമാൻ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് സന്ദേശമയച്ചത്. ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നാശംസിച്ച സുൽത്താൻ പ്രസിഡന്റിനും നല്ല ആരോഗ്യവും സന്തോഷവും നേർന്നു.