ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന് ഒമാൻ ; തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു

Update: 2024-11-12 12:18 GMT

നൂ​ത​ന റി​മോ​ട്ട് സെ​ൻ​സി​ങ്ങും എ.​ഐ ശേ​ഷി​യു​ള്ള ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ആ​ദ്യ ഉ​പ​ഗ്ര​ഹം ‘ഒ.​എ​ൽ-1’ ഒ​മാ​ൻ വി​ക്ഷേ​പി​ച്ചു. ‘ഒ​മാ​ൻ ലെ​ൻ​സ്’ ക​മ്പ​നി അ​ന്താ​രാ​ഷ്ട്ര ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ (ഐ.​ടി.​യു) സു​ൽ​ത്താ​നേ​റ്റി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ദ്യ​ത്തെ ഉ​പ​ഗ്ര​ഹ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചൈ​ന​യി​ൽ​ നി​ന്ന് വി​ക്ഷേ​പി​ച്ച​ത്.

ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ വി​ക്ഷേ​പ​ണ​ത്തോ​ടെ, ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക വി​ദ്യ​യു​​ടെ ലോ​ക​​​​ത്തേ​ക്ക് കു​തി​ച്ച് ക​യ​റാ​നും സു​ൽ​ത്താ​നേ​​റ്റി​നാ​യി. പ​രി​സ്ഥി​തി നി​രീ​ക്ഷ​ണം, ന​ഗ​രാ​സൂ​ത്ര​ണം, റി​സോ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​മാ​നി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ഈ ​ഉ​പ​ഗ്ര​ഹം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കും.

എ.​ഐ അ​ധി​ഷ്ഠി​ത ഡാ​റ്റാ വി​ശ​ക​ല​നം ന​ട​ത്താ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്‌​തി​രി​ക്കു​ന്ന ഉ​പ​ഗ്ര​ഹം, ഒ​മാ​ന്‍റെ പ്ര​കൃ​തി​ദ​ത്ത​വും ന​ഗ​ര​പ​ര​വു​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന മി​ക​ച്ച ചി​ത്ര​ങ്ങ​ളും ന​ൽ​കും.

ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ക​മ്പ്യൂ​ട്ടി​ങ്ങി​നാ​യു​ള്ള ആ​ദ്യ​ത്തെ നൂ​ത​ന ഒ​പ്റ്റി​ക്ക​ൽ ഉ​പ​ഗ്ര​ഹ​മാ​ണി​ത്. സു​ൽ​ത്താ​നേ​റ്റി​ന് ഭൗ​മ​നി​രീ​ക്ഷ​ണ​ത്തി​നു​ള്ള വി​പു​ല​മാ​യ ക​ഴി​വു​ക​ൾ ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ആ​ദ്യ​ത്തേ​ത് കൂ​ടി​യാ​ണി​ത്.

ഈ ​നേ​ട്ടം ദേ​ശീ​യ വി​ക​സ​ന​ത്തി​നാ​യു​ള്ള സാ​ങ്കേ​തി​ക ന​വീ​ക​ര​ണ​ത്തി​നും ഡേ​റ്റാ​ധി​ഷ്ഠി​ത പ​രി​ഹാ​ര​ങ്ങ​ൾ​ക്കു​മു​ള്ള ഒ​മാ​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യെ എ​ടു​ത്തു​കാ​ണി​ക്കു​ന്ന​താ​ണ്. ഇ​ത് നി​രീ​ക്ഷ​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, ബ​ഹി​രാ​കാ​ശ​ത്ത്നി​ന്ന് നേ​രി​ട്ട് ദ്രു​ത വി​ശ​ക​ല​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് കൃ​ത്രി​മ​ബു​ദ്ധി ഉ​പ​യോ​ഗി​ക്കും.

സ്റ്റാ​ർ വി​ഷ​ൻ എ​യ്‌​റോ​സ്‌​പേ​സ്, മാ​ർ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് ക​മ്പ​നി എ​ന്നി​വ​യു​മാ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ​യാ​ണ് ഉ​പ​ഗ്ര​ഹ പ​ദ്ധ​തി യ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

Tags:    

Similar News