ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 20, 21 തീയതികളിലായിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യ മേഖലയിലുള്ളവർക്ക് അവധി ബാധകമായിരിക്കും.രാജ്യത്തിന്റെ 54-മത് ദേശീയ ദിനാഘോഷം നവംബർ 18ന് ആണ്. ദേശീയദിനാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും.