അൽഖുവൈറിലും ഗൂബ്രയിലും സ്മാർട്ട് പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തി മസ്കത്ത് മുനിസിപ്പാലിറ്റി. ഈ രണ്ട് ഇടങ്ങളിലേയും പൊതു പാർക്കിങ് സ്ഥലങ്ങളിൽ ആണ് ഫീസിന് വിധേയമായി പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.വാഹനങ്ങളുടെ ഇമേജിങ് സേവനത്തോടുകൂടിയ സെൻസറുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വരുന്ന ഞായറാഴ്ച മുതൽ ഈ സേവനം പ്രാബല്യത്തിൽ വരും.
ഇവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക് 90091 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്ത് ബുക്ക് ചെയ്യാം. കാര്‍ നമ്പര്‍, ആവശ്യമായ സമയം എന്നിവ രേഖപ്പെടുത്തണം. 30,60,120 മിനിറ്റ് സമയത്തേക്കാണ് പാർക്കിങ് റിസർവേഷൻ ലഭിക്കുക. ഒരു മാസമോ അതിലധികമോ പാർക്കിങ് പെർമിറ്റുകൾക്കായി മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ബലദിയതി ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ റിസർവേഷനുകൾ നടത്താം.
സ്വകാര്യമേഖലയുമായി സഹകരിച്ച് സ്മാർട്ടും സുസ്ഥിരവുമായ നഗരങ്ങളിലേക്ക് തങ്ങളുടെ സംവിധാനങ്ങൾ നവീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്