ഒമാനിൽ സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കിടയിൽ ഉപാധികളോടെ പ്രവാസി തൊഴിലാളികളെ കൈമാറാം

Update: 2024-12-16 11:53 GMT

ഒ​മാ​നി​ലെ സ്വ​കാ​ര്യ മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ വ്യ​വ​സ്ഥ​ക​​ളേ​​ാടെ കൈ​മാ​മെ​ന്ന് അ​ധി​കൃ​ത​ർ. രാ​ജ​കീ​യ ഉ​ത്ത​ര​വ് (53/2023) അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ഴി​ല്‍ മ​ന്ത്രി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​നം (73/2024) പു​റ​പ്പെ​ടു​വി​ച്ച​ത്. ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ഉ​പാ​ധി​ക​ൾ പാ​ലി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ളെ പ​ര​സ്പ​രം താ​ൽക്കാ​ലി​ക​മാ​യി കൈ​മാ​റാ​ന്‍ ക​ഴി​യു​ക.

ഒ​മാ​നി വ​ത്ക​രി​ച്ച തൊ​ഴി​ലു​ക​ളി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ കൈ​മാ​റാ​ന്‍ ക​ഴി​യി​ല്ല. ഏ​ത് തൊ​ഴി​ലാ​ണോ ചെ​യ്യു​ന്ന​ത് അ​തേ പ്ര​ഫ​ഷ​നിലേ​ക്കു​ത​ന്നെ മാ​റാ​ൻ പ​റ്റു​​ക​യു​ള്ളൂ. ഇ​ങ്ങ​നെയു​ള്ള മാ​റ്റ​ത്തി​ന് ​തൊ​ഴി​ലാ​ളി​യു​ടെ സ​മ്മ​തം ഉ​ണ്ടാ​യി​രി​ക്ക​ണം.

തൊ​ഴി​ല്‍ മാ​റ്റം ല​ഭി​ച്ച സ്ഥ​ല​ത്ത് കു​റ​ഞ്ഞ​ത് ആ​റ് മാ​സ​മെ​ങ്കി​ലും ജോ​ലി ചെ​യ്തി​രി​ക്ക​ണം. വ​ര്‍ക്ക് പെ​ര്‍മി​റ്റ് സ്റ്റാ​റ്റ​സ് (വി​സാ കാ​ലാ​വ​ധി) നി​ല​വി​ലു​ള്ള തൊ​ഴി​ലാ​ളി​യെ മാ​ത്ര​മേ കൈ​മാ​റാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. ആ​റ് മാ​സ​ത്തെ വി​സാ കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്ക​ണം. ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ള്‍ മ​ന്ത്രാ​ല​യം നി​ര്‍ത്തി​വെ​ച്ച​താ​ക​രു​ത്. വ​ര്‍ഷ​ത്തി​ൽ ആ​റ് മാ​സ​ക്കാ​ലം മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ല്‍ താ​ൽക്കാ​ലി​ക കൈ​മാ​റ്റം പാ​ടു​ള്ളൂ​വെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഒ​രു ക​മ്പ​നി​യു​ടെ ആ​കെ തൊ​ഴി​ലാ​ളി​ക​ളി​ല്‍ 50 ശ​ത​മാ​ന​ത്തി​ല്‍ അ​ധി​കം ജീ​വ​ന​ക്കാ​രെ ഒ​രേ സ​മ​യം കൈ​മാ​റ​രു​ത്. മാ​റ്റ​പ്പെ​ടു​ന്ന ക​മ്പ​നി​ക​ളി​ലും ര​ജി​സ്റ്റ​ര്‍ ചെ​യ്ത തൊ​ഴി​ലാ​ളി​ക​ളെ​ക്കാ​ള്‍ 50 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും സ്വീ​ക​രി​ക്കാ​ന്‍ പാ​ടി​ല്ല.

തൊ​ഴി​ല്‍ മാ​റ്റ കാ​ല​യ​ള​വി​ല്‍ തൊ​ഴി​ലാ​ളി​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള മു​ഴു​വ​ന്‍ അ​വ​കാ​ശ​ങ്ങ​ളും ക​ട​മ​ക​ളും പു​തി​യ സ്ഥാ​പ​ന​വും ഉ​റ​പ്പാ​ക്ക​ണം. നി​ല​വി​ലെ വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ, തൊ​ഴി​ലാ​ളി​ക്ക് സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് ല​ഭി​ക്കു​ന്ന വേ​ത​ന​ത്തി​ല്‍ കു​റ​യാ​ത്ത വേ​ത​ന​വും ആ​നു​കൂ​ല്യ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും സ്ഥ​ലം മാ​റ്റ​പ്പെ​ട്ട സ്ഥാ​പ​ന​വും ന​ൽ​ക​ണം. ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മ​ന്ത്രാ​ല​യ​ത്തി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. സ്വ​​ദേ​ശി വ​ത്ക​ര​ണ തോ​തു​ക​ൾ പാ​ലി​ക്കു​ക​യും ​വേ​ണം.

താ​ൽക്കാലി​ക​മാ​യി തൊ​ഴി​ലാ​ളി​യെ സ്ഥ​ലം മാ​റ്റു​ന്ന ഘ​ട്ട​ത്തി​ല്‍ ട്രാ​ന്‍സ്ഫ​ര്‍ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച​തി​നു​ശേ​ഷ​വും ഇ​വി​ടെ ജോ​ലി ചെ​യ്യി​പ്പി​ക്ക​രു​ത്. തൊ​ഴി​ലാ​ളി​യു​ടെ ട്രാ​ൻ​സ്ഫ​ർ കാ​ല​യ​ള​വ് അ​വ​ന്‍റെ യ​ഥാ​ർ​ഥ സേ​വ​ന കാ​ല​യ​ള​വി​നു​ള്ളി​ൽ ക​ണ​ക്കാ​ക്കു​ക​യും ചെ​യ്യും.

Tags:    

Similar News