മസ്കത്ത് വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ യാത്രക്കാർക്ക് ആശ്വാസമാകുന്നു

Update: 2024-12-17 10:23 GMT

മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഥാ​പി​ച്ച ഇ-​ഗേ​റ്റു​ക​ൾ ഒ​മാ​നി​ൽ​നി​ന്ന് പു​റ​ത്ത് പോ​വു​ന്ന​വ​ർ​ക്കും സു​ൽ​ത്താ​​നേ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്കും ഏ​റെ സൗ​ക​ര്യ​ക​ര​മാ​വു​ന്നു. റ​സി​ഡ​ന്റ് കാ​ർ​ഡു​ള്ള വി​ദേ​ശി​ക​ൾ​ക്കും ഐ​ഡി കാ​ർ​ഡു​ള്ള സ്വ​ദേ​ശി​ക​ൾ​ക്കു​മാ​ണ് ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ക. യാ​ത്ര​ക്കാ​ർ​ക്ക് എ​മി​ഗ്രേ​ഷ​ൻ സ​മ​യ​ത്തു​ണ്ടാ​വു​ന്ന ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​ള്ള തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ വ​രി​യും മ​റ്റും ഒ​ഴി​വാ​ക്കാ​നും ഇ -​ഗേ​റ്റ് സ​ഹാ​യ​ക​മാ​വു​ന്നു​ണ്ട്. മു​മ്പ് ഉ​ണ്ടാ​യി​രു​ന്ന​തു​പോ​ലെ വി​ര​ല​ട​യാ​ളം എ​ടു​ക്ക​ൽ അ​ട​ക്ക​മു​ള്ള ബ​യോ​മെ​ട്രി​ക് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​മ​യം ന​ഷ​ട്പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​വും ഇ ​ഗേ​റ്റു​ക​ൾ ക​ട​ന്ന് വ​രു​ന്ന​വ​ർ​ക്കി​ല്ല.

പു​തി​യ സം​വി​ധാ​നം അ​നു​സ​രി​ച്ച് മു​ഖം തി​രി​ച്ച​റി​യു​ന്ന സം​വി​ധാ​ന​ത്തി​ലൂ​ടെ പാ​സ്പോ​ർ​ട്ട് പോ​ലും കാ​ണി​ക്കാ​തെ ഒ​മാ​നി​ൽ ക​ട​ക്കാ​നും പു​റ​ത്തി​റ​ങ്ങാ​നും ക​ഴി​യു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, വി​സി​റ്റ് വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് എ​ല്ലാം പ​ഴ​യ രീ​തി​ക​ൾ ത​ന്നെ തു​ട​രും.

റ​സി​ഡ​ന്റ് കാ​ർ​ഡോ ഐ​ഡി കാ​ർ​ഡോ ഉ​ള്ള​വ​ർ​ക്ക് അ​ത് സ്കാ​ൻ ചെ​യ്ത​ശേ​ഷം കാ​മ​റ​ക്ക് മു​മ്പി​ൽ​നി​ന്ന് മു​ഖം റീ​ഡ് ആ​വു​ന്ന​തോ​ടെ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വും. സാ​ധാ​ര​ണ ഗ​തി​യി​ൽ ഒ​രു മി​നി​റ്റി​ൽ കു​റ​ഞ്ഞ സ​മ​യം മാ​ത്ര​മാ​ണ് ഇ​തി​നെ​ടു​ക്കു​ക. എ​ന്നാ​ൽ ഇ ​ഗേ​റ്റ് വ​ഴി എ​മി​ഗ്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന് വി​സാ സ്റ്റാ​മ്പി​ങ് അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം.

സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം കാ​ർ​ഡു​ക​ൾ തി​ര​സ്ക​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, മു​മ്പു​ള്ള​തി​നേ​ക്കാ​ൾ ഇ​ത് കു​റ​വാ​ണെ​ണ​ന്നും അ​ധി​കൃ​ർ വ്യ​ക്ത​മാ​ക്കി. ഐ​ഡി​കാ​ർ​ഡ് ഉ​ട​മ​ക​ൾ മൊ​ബൈ​ൽ ആ​പ് ഉ​പ​യോ​ഗി​ച്ച് ഡി​ജി​റ്റ​ർ ഐ.​ഡി ഉ​ണ്ടാ​ക്ക​ണ​മെ​ന്നും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്ക​ണ​മെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് നി​ർ​ദേ​ശി​ച്ചു.

എ​ന്നാ​ൽ കു​ട്ടി​ക​ൾ​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല. ബ​ഹു​ഭൂ​രി​പ​ക്ഷം യാ​ത്ര​ക്കാ​രും എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ക​ഴി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​രാ​ണെ​ന്ന് സ​ർ​വേ​ക​ൾ തെ​ളി​യി​ക്കു​ന്നു. പു​തി​യ സം​വി​ധാ​നം യാ​ത്ര​കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​വു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്ന​ത്.

Tags:    

Similar News