ഒമാനിലെ വിവിധ വിലായത്തുകളിൽ മഴ പെയ്തു; രാജ്യത്തെ താപനിലയിൽ ഗണ്യമായ കുറവ്

Update: 2024-12-17 09:56 GMT

അ​സ്ഥി​ര​കാ​ലാ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി ഒ​മാ​ൻ്റെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ൽ മ​ഴ ല​ഭി​ച്ചു. പ​ല​യി​ട​ത്തും കാ​റ്റി​ന്റെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു മ​ഴ പെ​യ്ത​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സു​വൈ​ഖ്, റു​സ്താ​ഖ്, ബൗ​ഷ​ർ എ​ന്നീ വി​ലാ​യ​ത്തു​ക​ളി​ലാ​ണ് സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. മ​ഴ കി​ട്ടി​യ പ്ര​​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം രാ​വി​ലെ മു​ത​ൽ​ക്കെ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു .

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ മാ​റ്റം വ​രു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​​പ്പെ​ടു​ത്തി​യ​ത് സൈ​ക്കി​ലാ​ണ്. 3.1ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഇ​വി​ടു​ത്തെ താ​പ​നി​ല​യെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​യി. യാ​ങ്കു​ൾ 10.9 ഡി​ഗ്രി സെ​ൽ​ഷ​സ്, മ​ഹ്ധ 12.1, ഹൈ​മ 12.3, അ​ൽ-​മ​സ്യൂ​ന​യി​ൽ 12.7, തും​റൈ​ത്ത് 12.9, മു​ഖ്ഷി​ൻ, അ​ൽ ഖാ​ബി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 13.3 ഡി​ഗ്രി സെ​ൽ​ഷ​സു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Tags:    

Similar News