ബഹ്റൈനിന്റെ സൈനികർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം ; അനുശോചനം അറിയിച്ച് ഒമാൻ
യമൻ-സൗദി അതിർത്തിയിൽ അറബ് സഖ്യസേനയുടെ ഭാഗമായി പ്രവർത്തിക്കുന്നതിനിടെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ബഹ്റൈൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഒമാന്‍ അനുശോചനം അറിയിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എളുപ്പത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം സന്ദേശത്തില്‍ പറഞ്ഞു.
യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായാണ് അറബ് സഖ്യസേന രൂപവത്കരിച്ചിരുന്നത്. മുബാറക് ഹാഷിൽ സായിദ് അൽ കുബൈസി, യഅ്ഖൂബ് റഹ്മത്ത് മൗലായ് മുഹമ്മദ് എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, യമൻ, ഈജിപ്ത്, മൊറോക്കോ, ജോർഡൻ എന്നീ രാജ്യങ്ങളും സംഭവത്തിൽ അനുശോചനവും ബഹ്റൈന്‍ ഐക്യദാർഢ്യവും പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.