തീർഥമെന്ന് വിശ്വസിപ്പിച്ച് നൽകിയത് മയക്കുമരുന്ന് കലർത്തിയ വെള്ളം; യുവതിയെ പീഡിപ്പിച്ച പൂജാരിക്കെതിരേ കേസ്

Update: 2024-05-17 06:26 GMT

ചെന്നൈയിൽ തീർഥമെന്നു വിശ്വസിപ്പിച്ച് മയക്കുമരുന്ന് കലർത്തിയ വെള്ളം നൽകി ടി.വി. അവതാരകയെ പീഡിപ്പിച്ചതായി പരാതി. സ്വകാര്യ ടെലിവിഷൻ ചാനൽ അവതാരകയാണ് വിരുഗംപാക്കം വനിതാ പോലീസിൽ പരാതിനൽകിയത്. സംഭവത്തിൽ ക്ഷേത്രപൂജാരി കാർത്തിക് മുനുസാമിക്കെതിരേ പോലീസ് കേസെടുത്തു.

ചെന്നൈ പാരീസ് കോർണറിലെ ക്ഷേത്രത്തിൽ പൂജാരിയാണ് കാർത്തിക്. ഇവിടെവെച്ചാണ് യുവതിയെ പരിചയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രഭാഷണങ്ങളും പരിപാടികളും സംബന്ധിച്ച് കാർത്തിക് യുവതിക്ക് വാട്സാപ്പിൽ സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയതോടെ ഇരുവരും പരിചയത്തിലായി. ഒരിക്കൽ ക്ഷേത്രം സന്ദർശിച്ച് തിരികെപ്പോവുമ്പോൾ വീട്ടിൽ വിടാമെന്നു പറഞ്ഞ് യുവതിയെ കാർത്തിക് തന്റെ കാറിൽ കയറ്റിയശേഷം തീർഥം കുടിപ്പിച്ച് ബോധരഹിതയാക്കി പീഡിപ്പിച്ചുവെന്നാണ് പരാതി.

സ്വകാര്യ ആശുപത്രിയിൽവെച്ച് ഗർഭച്ഛിദ്രം നടത്തിയ തന്നെ, പൂജാരി പിന്നീട് ലൈംഗികത്തൊഴിലിലേക്ക് തള്ളിവിടാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News