ക്ഷേത്ര നഗരിയായ തിരുപ്പതിയെ ഭീതിയിലാഴ്ത്തി വീണ്ടും പുലിയുടെ ആക്രമണം. ആറുവയസുകാരിയെ പുലി ആക്രമിച്ചു കൊന്നു. തിരുപ്പതി ക്ഷേത്രത്തിൽ തീർഥാടനത്തിന് എത്തിയ ആറു വയസ്സുകാരിയായ ലക്ഷിതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അലിപിരി വോക് വേയിൽനിന്നാണ് കുട്ടിയെ പുലി കൊണ്ടുപോയത്. ഇന്നു രാവിലെ ക്ഷേത്രത്തിനു സമീപമാണ് പുലിപകുതി ഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുലിയെ പിടികൂടാന്‍ ആന്ധ്രപ്രദേശ് വനം വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞമാസവും നടപ്പാതയില്‍ വച്ച് കുട്ടിക്കു നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. നടപ്പാതയുടെ ഇരുവശവുമുള്ള സംരക്ഷിത വനത്തില്‍ നിന്ന് വന്യമൃഗങ്ങള്‍ ഇറങ്ങുന്നതു പതിവാണ്.