നേപ്പാളിൽ വീണ്ടും ശക്തമായ ഭൂചലനം; ഡൽഹിയിലും പ്രകമ്പനം

Update: 2023-11-06 15:40 GMT

നേപ്പാളിൽ വീണ്ടും ശക്തമായ ഭൂചലനം. തുടർന്ന് ഡൽഹിയിലും അനുബന്ധ മേഖലയിലും പ്രകമ്പനമുണ്ടായി. വൈകീട്ട് 4.40 ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. നേപ്പാളിൽറിക്ടർ സ്കെയിലിൽ 5.6 തീവ്രതയനുഭവപ്പെട്ട ഭൂചലനമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടത്.

യു.പിയിലെ അയോധ്യയിൽ നിന്ന് 233 കി.മീ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ജനവാസ മേഖലയിൽ നിന്ന് ആളുകൾ ഭയന്നോടുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വെള്ളിയാഴ്ച നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 157 പേരാണ് മരിച്ചത്. 2015നു ശേഷം നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനമാണിത്. ലോകത്തെ ഏറ്റവും സജീവമായ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ ഭൂമിക്കടിയിലുള്ളത് നേപ്പാളിലാണ്. ഇതാണ് ഇവിടെ നിരന്തരമായി ഭൂകമ്പങ്ങളുണ്ടാകാന്‍ കാരണമെന്നാണ് പറയുന്നത്.

Tags:    

Similar News