എം.സി.ഡി.യിലേക്ക് അംഗങ്ങളെ ലെഫ്.ഗവർണർക്ക് നിയമിക്കാം; ഡൽഹി സർക്കാരിന്റെ അനുമതി വേണ്ടെന്ന് സുപ്രീംകോടതി
ഡൽഹി സർക്കാരിന്റെ സഹായമോ ഉപദേശമോ ഇല്ലാതെതന്നെ ലെഫ്റ്റനന്റ് ഗവർണർക്ക് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അൽഡർമാരെ നിയമിക്കാമെന്ന് സുപ്രീംകോടതി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് നിയമപരമായ അധികാരമാണ്. ഒരു എക്സിക്യൂട്ടീവ് അധികാരമല്ല, അതിനാൽ ഗവർണർ ഡൽഹി സർക്കാരിന്റെ സഹായവും ഉപദേശവും അനുസരിച്ച് പ്രവർത്തിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ സക്‌സേനയുടെ നിയമനങ്ങളെ ചോദ്യംചെയ്ത് ആം ആദ്മി പാർട്ടി (എഎപി) സർക്കാർ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ 10 അൽഡർമാരെ ലെഫ്. ഗവർണർ വി.കെ.സക്സേന നിയമിച്ചത്. ഡൽഹി സർക്കാരിന്റെ ഉപദേശം സ്വീകരിക്കാതെയായിരുന്നു ഈ നിയമനം. ഈ പത്ത് പേരും ബിജെപി അംഗങ്ങളായിരുന്നു.