മധ്യപ്രദേശിൽ 21 വയസ്സിനു മുകളിലുള്ള അവിവാഹിതകൾക്ക് 1250 രൂപ പ്രതിമാസ ധനസഹായം
മധ്യപ്രദേശിൽ 21 വയസ്സിനു മുകളിലുള്ള അവിവാഹിതകൾക്ക് 1250 രൂപ പ്രതിമാസ ധനസഹായം അനുവദിക്കും. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനത്ത് ബിജെപി സംഘടിപ്പിച്ച ജൻ ആശിർവാദ് യാത്രയുടെ ഭാഗമായി റാലിയിൽ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രഖ്യാപനം.
1.32 കോടി വനിതകൾക്ക് ഉപകാരപ്പെടുന്ന ആനുകൂല്യം ഘട്ടം ഘട്ടമായി 3000 രൂപയായി ഉയർത്തുമെന്നും അറിയിച്ചു. ലാഡ്ലി ബെഹ്ന ആവാസ് യോജനയുടെ ഭാഗമായി വനിതകൾക്കായുള്ള സൗജന്യ ഭവനപദ്ധതിയുടെ ഉദ്ഘാടനവും നടന്നു. 4.75 ലക്ഷം വനിതകൾക്കു പ്രയോജനപ്പെടും. വനിതകൾക്ക് പാചകവാതകത്തിന് 450 രൂപ സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.