ഒഴുകിപ്പോയ എൻ.ഐ.ഒയുടെ ഗവേഷണ കപ്പൽ രക്ഷപ്പെടുത്തി; കപ്പലിലുണ്ടായിരുന്നത് എട്ട് ശാസ്ത്രജ്ഞരും 36 ജീവനക്കാരും

Update: 2023-07-27 12:53 GMT

കാർവാർ തീരത്ത് ഒഴുകിപ്പോയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ (എൻ.ഐ.ഒ) അത്യാധുനിക ഗവേഷണ കപ്പലിലെ എട്ട് പ്രമുഖ ശാസ്ത്രജ്ഞരെയും 36 ജീവനക്കാരെയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

'ആർവി സിന്ധു സാധന' എന്ന കപ്പൽ എൻജിൻ തകരാറിനെ തുടർന്ന് കർണാടകയിലെ കാർവാർ തീരത്ത് നിന്ന് ഒഴുകിപ്പോകുകയായിരുന്നു. കോസ്റ്റ് ഗാർഡിന്റെ അവസരോചിത ഇടപെടലിൽ വലിയ ദുരന്തമാണ് ഒഴിവായത്.

പാരിസ്ഥിതിക ദുർബല മേഖലയായ കാർവാർ തീരപ്രദേശത്തിന് കപ്പലിന്റെ സാമീപ്യം ഭീഷണി ഉയർത്തി. ഇത് എണ്ണ ചോർച്ചയിലേക്ക് നയിച്ചേക്കാമെന്നും സമുദ്ര മലിനീകരണത്തിന് കാരണമാകുമെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. എഞ്ചിൻ തകരാർ മൂലം 3 നോട്ട് വേഗതയിൽ കപ്പല് കരയിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെ എത്തിയപ്പോഴാണ് അപകട സൂചന ലഭിച്ചത്.

Tags:    

Similar News