അയോധ്യയിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിൽ പ്രതിഷ്ഠാച്ചടങ്ങ് നടക്കാനിരിക്കെ ബിസ്‌ക്കറ്റ് ഉപയോഗിച്ച് രാമക്ഷേത്രത്തിൻറെ മാതൃക നിർമിക്കുന്നത് സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുന്നു. ഇരുപതു കിലോഗ്രാം പാർലെ-ജി ബിസ്‌ക്കറ്റ് ഉപയോഗിച്ചാണ് പശ്ചിമബംഗാളിലെ ദുർഗാപുർ സ്വദേശി ഛോട്ടൻ ഘോഷ് രാമക്ഷേത്രത്തിൻറെ മാതൃക പൂർത്തിയാക്കിയത്. 4x4 അടി മോഡലാൺ ഘോഷ് സൃഷ്ടിച്ചത്.
അഞ്ചു ദിവസമെടുത്താണ് ഘോഷും സുഹൃത്തുക്കളും രാമക്ഷേത്രത്തിൻറെ മോഡൽ പൂർത്തിയാക്കിയത്. ബിസ്‌ക്കറ്റിനെ കൂടാതെ തെർമോകോൾ, പ്ലൈവുഡ്, പശ എന്നിവയും കുറഞ്ഞ അളവിൽ ഉപയോഗിച്ചിട്ടുണ്ട്. ബിസ്‌ക്കറ്റ് മാതൃക ശ്രദ്ധേയമായതോടെ ഘോഷും സുഹൃത്തുക്കളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരങ്ങളാണ്.
കൗതുകവും അദ്ഭുതവും നിറഞ്ഞ മാതൃകകൾ ഘോഷ് ഇതിനും മുന്പും നിർമിച്ചിട്ടുണ്ട്. ചന്ദ്രയാൻ -3 മാതൃക നിർമിച്ച് ഘോഷ് ശ്രദ്ധ നേടിയിരുന്നു. ബിസ്‌ക്കറ്റിൽ തീർത്ത ക്ഷേത്രമാതൃക കാണാനും ഘോഷിനെയും സുഹൃത്തുക്കളെയും ആശംസിക്കാനും ധാരാളംപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
Ram Mandir made from Parle G biscuits.
— Adv.Dr.DG Chaiwala(C.A) (@RetardedHurt) January 17, 2024
India is truly gifted by so many such skilled artists.Such amazing talent. JAI SHREE RAM♥️ pic.twitter.com/ZOaaLaVd6y