തന്റെ മൃഗാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നായക്കുട്ടിക്ക് രക്തദാതാവിനെ കണ്ടെത്താൻ സഹായം തേടി പ്രമുഖ വ്യവസായി രത്തൻ ടാറ്റ

Update: 2024-06-27 12:48 GMT

മുംബൈയിലെ തന്റെ മൃഗാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നായയ്ക്ക് രക്തദാതാവിനെ കണ്ടെത്താൻ സഹായം തേടി പ്രമുഖ വ്യവസായി രത്തൻടാറ്റ. ഇൻസ്റ്റഗ്രാമിലാണ് രത്തൻ ടാറ്റ സഹായം തേടി പോസ്റ്റിട്ടിരിക്കുന്നത്. ഏഴുമാസം പ്രായമുള്ള നായയ്ക്കാണ് രക്തം ആവശ്യമുള്ളത്. മരണകാരണമാകും വിധം വിളർച്ചയും പനിയുമുള്ള ഏഴുമാസം പ്രായമുള്ള നായക്കാണ് രക്തം ആവശ്യമുള്ളത്.

നായ്ക്കുട്ടിയുടെ ഫോട്ടോ സഹിതം രക്തദാതാവിനെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. ഒന്നുമുതൽ എട്ടുവയസുവരെ പ്രായമുള്ള 25 കിലോയെങ്കിലും ഭാരമുള്ള നായ്ക്കളെയാണ് രക്തദാനത്തിനായി തേടുന്നത്.

' മുംബൈ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്' എന്ന തലക്കെട്ടോടെ ഈ കുറിപ്പ് അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷ നേരം കൊണ്ട് രത്തൻ ടാറ്റയുടെ പോസ്റ്റ് വൈറലായി. ലക്ഷക്കണക്കിന് പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. രത്തൻ ടാറ്റയുടെ നല്ല മനസിനെ പ്രകീർത്തിച്ചും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഒരു കോടീശ്വരൻ നായ്ക്കുവേണ്ടി സഹായം അഭ്യർഥിക്കുന്നത് ചിന്തിക്കാൻ കഴിയുമോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഡൗൺടു എർത്തായ ബിസിനസുകാരൻ എന്നും,രത്തൻ ടാറ്റക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് നമുക്ക് കഴിയില്ല?' ...എന്നിങ്ങനെ പോകുന്നു കമന്റ്.

മൃഗസ്‌നേഹിയായ രത്തൻ ടാറ്റ നായ്ക്കളെ സഹായിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഇതാദ്യമല്ല. നേരത്തെ,കണ്ടുകിട്ടിയ നായയുടെ ഉടമസ്ഥനെ കണ്ടെത്താനായി അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു.

ടാറ്റ ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള സ്‌മോൾ അനിമൽ ഹോസ്പിറ്റൽ പൂച്ചകൾക്കും നായ്ക്കൾക്കും വേണ്ടിയുള്ള വെറ്റിനറി കേന്ദ്രമാണ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്നതാണ് ഈ ആശുപത്രി .

Tags:    

Similar News