പേയ്ടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു

Update: 2024-02-26 16:32 GMT

വിദേശനാണയ വിനിമയചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ച് ഇടപാടുകൾ നിർത്തിവയ്ക്കാൻ ആർബിഐ അന്ത്യശാസനം നൽകിയതിനു പിന്നാലെ, പേയ്ടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ രാജിവച്ചു. നോൺ എക്സിക്യൂട്ടീവ് ചെയർമാൻ, ബോർഡ് മെമ്പർ എന്നീ സ്ഥാനങ്ങളിൽനിന്നാണ് വിജയ് ശർമ പടിയിറങ്ങിയത്.

പേയ്ടിഎം ഇടപാടുകൾ എല്ലാം മാർച്ച് 15നകം നിർത്തിവയ്ക്കണമെന്ന് ആർബിഐ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വിജയ് ശേഖറിന്റെ രാജി. മാർച്ച് 15നു ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ് / കറന്റ് അക്കൗണ്ടുകൾ, വോലറ്റ്, ഫാസ്ടാഗ്, നാഷനൽ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നതാണ് ആർബിഐ വിലക്കിയിരിക്കുന്നത്.

Tags:    

Similar News