നീറ്റ് യു.ജി. കൗൺസിലിങ് മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
നീറ്റ് യു.ജി കൗൺസിലിങ് മാറ്റിവെച്ച് ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ). ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ കൗൺസിലിങ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്നായിരുന്നു കൗൺസിലിങ് ആരംഭിക്കേണ്ടിയിരുന്നത്.
നീറ്റ് യുജി കൗൺസലിംഗ് മാറ്റിവയ്ക്കാൻ നേരത്തെ സുപ്രീം കോടതി ഒന്നിലധികം ഹിയറിംഗുകളിൽ വിസമ്മതിച്ചിരുന്നു. നിലവിൽ 2024 ജൂലായ് 8 ന് സുപ്രീം കോടതി വാദം കേൾക്കലിന് ശേഷം പുതുക്കിയ തീയതി പ്രഖ്യാപിക്കാനാണ് സാധ്യത. ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർക്കൊപ്പം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും വാദം കേൾക്കും. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഒന്നിലധികം ഹർജികൾ ബെഞ്ച് പരിഗണിക്കും.