മോമോസിനൊപ്പം കൂടുതൽ ചമ്മന്തി ആവശ്യപ്പെട്ടു; കടക്കാരൻ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

Update: 2024-01-11 06:44 GMT

ഡൽഹിയിൽ മോമോസിനൊപ്പം കൂടുതൽ ചമ്മന്തി ആവശ്യപ്പെട്ട യുവാവിനെ കടയുടമ കുത്തിപ്പരിക്കേൽപ്പിച്ചു. ഭികം സിംഗ് കോളനിയിലാണ് സംഭവം. ചമ്മന്തി ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായ കടയുടമ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്

ഭികം സിംഗ് കോളനിയിലെ ഫാർഷ് ബസാർ ഏരിയയിലെ തിരക്കേറിയ സ്ഥലത്ത് വച്ചാണ് അക്രമം ഉണ്ടായത്. കൂടുതൽ ചമ്മന്തി ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവും മോമോസ് കോർണർ ഉടമയും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ കടയുടമ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജിടിവി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags:    

Similar News