കൃത്രിമ നിറങ്ങൾ; പഞ്ഞിമിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക സർക്കാർ, ഉത്തരവിറക്കി
ഗോപി മഞ്ചൂരിയനും പഞ്ഞിമിഠായിയും നിരോധിച്ച് കർണാടക സർക്കാർ. കൃത്രിമ നിറങ്ങളായ ടാർട്രാസിൻ, റൊഡാമിൻ ബി അടക്കമുള്ളവ ചേർക്കുന്നുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഗോപി മഞ്ചൂരിയനും പഞ്ഞിമിഠായിയും ആരോഗ്യമന്ത്രാലയം നിരോധിച്ചത്.
ഗോപി മഞ്ചൂരിയനും പഞ്ഞിമിഠായിയും വിശദമായി പരിശോധിച്ചെന്നും ഇതിൽ 107 ഓളം കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. സംസ്ഥാനത്തെ വിവിധ ഭക്ഷണശാലകളിൽ നിന്നായി 107 ലധികം സാമ്പിളുകളാണ് പരിശോധിച്ചത്.
ഇനിമുതൽ ആരെങ്കിലും ഈ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയാൽ റസ്റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും ഏഴ് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.