രാജ്യത്തെ ആദ്യ ബല്ലാസ്റ്റ്‌ലെസ് ട്രാക്ക് ഒരുങ്ങുന്നു; വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി

Update: 2024-04-01 03:40 GMT

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബുള്ളറ്റ് ട്രെയിന്‍ പാതക്കായി നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ ബല്ലാസ്റ്റ്‌ലെസ് ട്രാക്കിന്റെ വീഡിയോ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ പങ്കുവെച്ചിരുന്നു. പല രാജ്യങ്ങളിലും അതിവേഗ പാതകള്‍ക്കായി ഉപയോഗിക്കുന്ന സ്ലാബ് ട്രാക് അഥവ ബല്ലാസ്റ്റ്‌ലെസ് ട്രാക്ക് ആദ്യമായാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ 295.5 കിലോമീറ്റര്‍ തൂണുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

Full View

പദ്ധതി 2026 ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 320 കിലോമീറ്ററായിരിക്കും ബുള്ളറ്റ് ട്രെയ്നിന്റെ പരമാവധി വേഗം. 153 കിലോമൂറ്റര്‍ ദൂരം വയഡക്റ്റുകള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി കുറിച്ചു. രണ്ട് മെട്രോ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാദൂരം 2.07 മണിക്കൂറായി കുറയും. 508 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 448 കിലോമീറ്റര്‍ എലിവേറ്റഡ് പാതയും ബാക്കി 26 കിലോമീറ്റര്‍ തുരങ്കപാതയുമായിരിക്കും. ഏകദേശം 1.08 ലക്ഷം കോടിയാണ് പദ്ധതിക്കായി കണക്കാക്കുന്നത്.

Tags:    

Similar News