ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണം; അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന

Update: 2023-12-26 05:01 GMT

അറബിക്കടലിൽ ഇന്ത്യൻ നാവികസേന മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ചു. ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണം നടന്നത്തിന്റെ പശ്ചാത്തലത്തിലാണ് യുദ്ധക്കപ്പലുകൾ വിന്യസിച്ചിരിക്കുന്നത്. അറബിക്കടലിലെ സമീപകാല ആക്രമണങ്ങൾ കണക്കിലെടുത്ത്, പ്രതിരോധ സാന്നിധ്യം വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇന്ത്യൻ നാവികസേന ഗൈഡഡ് മിസൈൽ വേധ കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയെ വിവിധ മേഖലകളിൽ വിന്യസിച്ചതെന്നാണ് വ്യക്തമാകുന്നത്.

അതേസമയം ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലിൽ ഫോറൻസിക് പരിശോധന നടക്കുകയാണ്. കപ്പലില്‍ ഡ്രോണ്‍ ആക്രമണം നടന്നതായി നാവികസേന സ്ഥിരീകരിച്ചതായാണ് വിവരം. കപ്പലിലെ ആക്രമണം നടന്ന ഭാഗത്ത് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായാണ് ഫോറന്‍സിക്, സാങ്കേതിക പരിശോധനകള്‍ എന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിസംബർ 25 ന് പകൽ മൂന്നരക്കാണ് ആക്രമണത്തിനിരയായ ചെം പ്ലൂട്ടോ മുംബൈ തീരത്ത് സുരക്ഷിതമായി നങ്കൂരമിട്ടത്.

Tags:    

Similar News