ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര; ദക്ഷിണ പശ്ചിമ റെയിൽവേയ്ക്കു പിഴയായി കിട്ടിയത് 46.31 കോടി രൂപ
രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വർഷം ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് 46.31 കോടി രൂപ ദക്ഷിണ പശ്ചിമ റെയിൽവേയ്ക്ക് പിഴയായി ലഭിച്ചു. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 627014 കേസുകളിലാണ് പിഴ ഈടാക്കിയത്.
ബെംഗളൂരു ഡിവിഷനിൽ 368205 കേസുകളിലായി 28.26 കോടിരൂപ ലഭിച്ചതായി ജനറൽ മാനേജർ സഞ്ജീവ് കിഷോർ പറഞ്ഞു.