ഡൽഹി സർവിസ് ബിൽ രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമമായി

Update: 2023-08-12 07:58 GMT

പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയ ഡൽഹി സർവിസ് ബിൽ നിയമമായി. വെള്ളിയാഴ്ച രാഷ്ട്രപതി അംഗീകരിച്ചതോടെയാണ് നിയമമായത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയും രാജ്യസഭയും ബിൽ പാസ്സാക്കിയിരുന്നു. ലോക്സഭ ആഗസ്റ്റ് ഒന്നിനും രാജ്യസഭ ആഗസ്റ്റ് ഏഴിനുമാണ് ബിൽ പാസ്സാക്കിയത്. സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം വ​ള​ഞ്ഞ​വ​ഴി​യി​ലൂ​ടെ നേടാ​നു​ള്ള കു​ത​ന്ത്ര​മെ​ന്നാണ് ബില്ലിനെതിരെ ഉയ​ർ​ന്ന് വന്ന ആ​ക്ഷേ​പം.

ഉ​ദ്യോ​ഗ​സ്​​ഥ നി​യ​മ​ന​ത്തി​നും സ്ഥ​ലം​മാ​റ്റ​ത്തി​നു​മു​ള്ള അ​ധി​കാ​രം ഡ​ൽ​ഹി സ​ർ​ക്കാ​റി​ൽ നി​ക്ഷി​പ്ത​മാ​ക്കി​യ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന്‍റെ വി​ധിയെ മ​റി​ക​ട​ക്കുന്നതിനാണ് കേന്ദ്രം നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ കൊണ്ടുവന്നത്. കോ​ൺ​ഗ്ര​സ്​ അ​ട​ക്കം ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ലെ എ​ല്ലാ ക​ക്ഷി​ക​ളും നി​യ​മ​ഭേ​ദ​ഗ​തി​യെ കൂ​ട്ടാ​യി എ​തി​ർ​ത്തിരുന്നു.

Tags:    

Similar News