നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ ഗുജറാത്തിൽ ഹൃദയാഘാതത്തെ തുടർന്ന് 10 പേർ മരിച്ചു. 24 മണിക്കൂറിനിടെയാണ് ഗുജറാത്തിൽ പല ഭാഗങ്ങളിലായുള്ള മരണങ്ങൾ. ഇതിൽ ബറോഡയിൽ നിന്നുള്ള പതിമൂന്ന് വയസുകാരനും കപടവജിൽനിന്നുള്ള പതിനേഴുകാരനും ഉൾപ്പെടുന്നു. അഹമ്മദാബാദിൽ ഗർബ നൃത്തം ചെയ്യുന്നതിന് ഇടയിൽ ഇരുപത്തിനാലുകാരൻ കുഴഞ്ഞുവീണ് മരിച്ചു.
നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറു ദിവസങ്ങളിൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് എമർജൻസി ആംബുലൻസ് സർവീസ് നമ്പറായ 108ലേക്ക് 521 കോളുകളാണ് എത്തിയത്. ശ്വാസതടസ്സ പ്രശ്‌നങ്ങൾ പറഞ്ഞ് 609 കോളുകളും എത്തി. ഗർബ ആഘോഷങ്ങൾ സാധാരണയായി നടക്കുന്ന വൈകുന്നേരം ആറിനും പുലർച്ചെ രണ്ടിനും ഇടയിലാണ് ഈ കോളുകൾ എത്തിയതെന്നാണ് റിപ്പോർട്ട്.